എന്റെ മനോഹര സന്ധ്യകളിതു
വഴിയെങ്ങോ മറയുന്നൂ
എന്റെ ദു:ഖം പോലെ അകലേ
എന്റെ ദു:ഖം പോലെ അകലേ
അന്തിത്താരവുമണയുന്നൂ...
പാറിപ്പോവതു പറവകളല്ലെന്‍
പാറിപ്പോവതു പറവകളല്ലെന്‍
വിഷാദരാഗങ്ങള്‍...
കോടിയുടുത്തൊരുഷസ്സായ്
വന്നൊരു ശ്രാവണവും പോയിതിലേ..
പോകും വഴിയില്‍ പൊന്മണി
പോകും വഴിയില്‍ പൊന്മണി
ചിന്നിയതാരുടെ പാദസരങ്ങള്‍...
ഇളവെയില്‍ മഞ്ഞ തുമ്പികളെപ്പോലെ
ഇതു വഴി പറന്നകന്നൂ...
ഇളവെയില്‍ മഞ്ഞ തുമ്പികളെപ്പോലെ
ഇതു വഴി പറന്നകന്നൂ...
കാര്‍ത്തിക പൌര്‍ണ്ണമിയും
പോയിതിലേ
സാഗര വീചികള്‍ മഞ്ചലുമേന്തി
സാഗര വീചികള്‍ മഞ്ചലുമേന്തി
പാടിപ്പാടി മറഞ്ഞൂ
കരയിലടിഞ്ഞൊരു ശംഖു കണക്കേ
കരയിലടിഞ്ഞൊരു ശംഖു കണക്കേ
കരയുകയാണെന്‍ ഹൃദയം.
നന്നായിട്ടുണ്ടു്. എഴുതുക
ReplyDeletethank you
ReplyDelete