Sunday, March 6, 2011

കവിത

എന്റെ മനോഹര സന്ധ്യകളിതു
വഴിയെങ്ങോ മറയുന്നൂ
എന്റെ ദു:ഖം പോലെ അകലേ
അന്തിത്താരവുമണയുന്നൂ...
പാറിപ്പോവതു പറവകളല്ലെന്‍
വിഷാദരാഗങ്ങള്‍...
                                     
                                     കോടിയുടുത്തൊരുഷസ്സായ്
വന്നൊരു ശ്രാവണവും പോയിതിലേ..
പോകും വഴിയില്‍ പൊന്മണി
ചിന്നിയതാരുടെ പാദസരങ്ങള്‍...
ഇളവെയില്‍ മഞ്ഞ തുമ്പികളെപ്പോലെ
ഇതു വഴി പറന്നകന്നൂ...
 
                                                     സ്വര്‍ണ്ണവിളക്കു കൊളുത്തിയ
കാര്‍ത്തിക പൌര്‍ണ്ണമിയും
പോയിതിലേ
സാഗര വീചികള്‍ മഞ്ചലുമേന്തി
പാടിപ്പാടി മറഞ്ഞൂ
കരയിലടിഞ്ഞൊരു ശംഖു കണക്കേ
കരയുകയാണെന്‍ ഹൃദയം.
 

ഖസ്രജി കൊടുത്തത് തിരുമുടി തന്നെയോ?...

അലവി കുട്ടി ഹുദവി മുണ്ടംപരംബ് 
എഴുതിയ ഒരു അനുഭവ കുറിപ്പ് 
പ്രിയ കൂട്ടു കാര്‍ക്കായി സമര്‍പ്പിക്കുന്നു 
 ഓരോ വര്‍ഷവും റബീഉല്‍ അവ്വല്‍  പന്ത്രണ്ടിനും റമദാന്‍ 23 നും അബു ദാബിയിലെ അല്‍ ബതീനില്‍ ഷെയ്ഖ്‌ ഖസ്രാജിയുടെ വീട്ടില്‍ തിരു നബിയുടെത് എന്ന പേരില്‍ ഒരു  കേശ പ്രദര്‍ശന ചടങ്ങ് സാമാന്യം ഗംഭേരമായി തന്നെ നടക്കാറുണ്ട്. ഇക്കഴിഞ്ഞതിനു മുമ്പുള്ള റമദാനിലെ പരിപാടിക്ക് ഞാനും പോയിരുന്നു.. സദസ്സില്‍ അഞ്ചു മിനുട്ട്  നേരം അറബിയില്‍ പ്രസംഗിക്കുകയും ചെയ്തു.. ഖസ്രജിയുമായി പരിചയപ്പെടുകയും ദാറുല്‍ ഹുദായില്‍ മുമ്പ് വന്ന കാര്യം ഓര്‍മപ്പെടുത്തുകയും ഒക്കെ ച്യെയ്തു.. ഒരു മുടി നാരെങ്കിലും എനിക്കും തന്നൂടെ എന്ന് കെഞ്ചി എങ്കിലും അങ്ങനെ കൊടുത്താല്‍ എല്ലാരും ചോദിക്കില്ലേ, അത് കൊണ്ട് നിവൃത്തിയില്ലെന്ന് പറഞ്ഞു..
പക്ഷെ, അന്നും ഇന്നും എന്റെ മനസ്സില്‍ ഏറെ അത്ഭുതം ജനിപ്പിച്ച കാര്യം ആ മുടിക്കെട്ടിന്റെ ആധിക്യം തന്നെ.. എന്റെ അഭിപ്രായത്തില്‍ ഒരു ഇരുപത്തിനായിരം എങ്കിലും മുടി നാരുകള്‍ കാണും ആ കെട്ടുകളില്‍!.. ഏതാണ്ട് അര മീറ്ററോളം നീളം വരുന്നതും ഒരു മുഴതോളം നീളം വരുന്നതും ഒക്കെയായ  അര ഡസനോളം  മുടിക്കെടുകള്‍!.. തിരു നബിയുടെ ഇത്രയും മുടിക്കെട്ടുകള്‍ ഒന്നിച്ചോ?..എനിക്ക് ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു.. എന്റെ മൊബൈല്‍ ഫോണില്‍ ഇപ്പോഴും ആണ് എടുത്ത വീഡിയോ/ സ്റ്റില്‍ ചിത്രീകരണങ്ങള്‍ അതിന്റെ  ഉണ്ട്.. അത് കണ്ടപ്പഴേ ഞാന്‍ കൂടെ ഉള്ള ചിലരോട് പറഞ്ഞു: ഇത്ര അധികം ഉള്ള സ്ഥിതിക്ക് ഇതില്‍ നിന്നോരല്പം ആയിരിക്കുമോ കാന്തപുരത്തിന് കിട്ടി എന്ന് പറയപ്പെടുന്നത്‌?..
കാരണം സദസ്സില്‍ കൂടിയ പല അറബികള്‍ക്കും അടുപ്പക്കാര്‍ക്കും യാതൊരു വീര്യവും കൂടാതെ  ഖസ്രാജി തന്നെ അവിടെ വെച്ചു തന്നെ ഒശാരമായി വിതരണം  ചെയ്തു കണ്ടു..
എത്ര കൊടുത്താലും തീരാത്ത അത്ര കയ്യില്‍ ഇരിക്കുന്നല്ലോ.. പിന്നെന്താ കുറെ അങ്ങ് കൊടുത്താലും എന്ന മട്ടില്‍..
 
പിന്നീട്, അതിന്റെ കാര്യത്തില്‍ എന്റെ സംശയങ്ങളെ ബലപ്പെടുത്തും വിധം ചില വിവരങ്ങള്‍ അറിഞ്ഞു..  ഏതാനും ദിവസം കഴിഞ്ഞു ദുബായില്‍  വെച്ചു,  അന്തരിച്ച മംഗലാപുരം ഖാസിയുടെ മരുമകന്‍ എം എ കെ എന്ന് അറിയപ്പെടുന്ന മുഹമ്മദ്‌ അബ്ദുല്‍ ഖാദേര്‍ മൌലവിയുമായി ഞാന്‍ ആ സംഭവം,  ചര്‍ച്ച ചെയ്തു.. കുറെ വര്‍ഷങ്ങളായി ഈ നാട്ടില്‍ ഉള്ള ആളെന്ന നിലക്ക് അദ്ദേഹത്തിന് അതേ കുറിച്ച് വല്ലതും അറിയാമോ എന്നറിയാന്‍..
അദേഹം ഒന്ന് ചിരിച്ചിട്ട് പറഞ്ഞു: ഈ ഖസ്രജിയുടെ സ്വന്തം അനുജന്‍ എന്റെ സ്വന്തം സുഹൃത്താണ്.. അദ്ദേഹം അതിനെ കുറിച്ച് എന്നോട് പറഞ്ഞത്:
 
"എന്റെ ജ്യെഷ്ടനെ ആരോ പറഞ്ഞു പറ്റിച്ചു കുറെ കാശു മേടിചിട് കുറെ മുടിക്കെട്ടും  കൊടുത്തു ഇതെല്ലാം രസൂലുല്ലാന്റെ മുടിക്കെട്ടാനെന്നു വിശ്വസിപ്പിചിരിക്കുകയാ..
പക്ഷെ, സ്വന്തം കുടുംബക്കാര്‍ വരെ എല്ലാരും അതൊന്നും  വിശ്വസിച്ചിട്ടില്ല"..
 
അപ്പൊ ഇതാണ് അവസ്ഥ.. ഖസ്രജിയെ വിളിച്ചിട്ട് വലിയൊരു സമ്മേളനത്തില്‍ മുഖം കാണിക്കാനും തിരു ശേഷിപ്പുകളുടെ മഹാനായ അവകാശിയായി അവതരിപ്പിക്കാനും ഒക്കെ തുനിഞ്ഞാല്‍ ഒരു പിടി മുടിക്കെട്ടു അയാള്‍ ഇനിയും ആര്‍ക്കും തരും എന്ന് എനിക്കുറപ്പുണ്ട്..
ഇതാണ് കാന്തപുരവും കൂട്ടരും എടുത്തു പിടിച്ചു നടക്കുന്നത്..  ഈ വസ്തുത പക്ഷെ കാന്തപുരത്തിന്റെ അന്ധ ഭക്തരായ  പാവങ്ങള്‍ ഉണ്ടോ അറിയുന്നു?..
 
ഇപ്പൊ ഈ വരുന്ന ഫെബ്രുവരി ഏഴിന് മര്‍കസില്‍ വെച്ചു ഈ മുടി പ്രദര്‍ശനം വലിയ കൊട്ടും കൊരവയും വെച്ചു നടത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ സൌകര്യപ്പെടുന്നവുമായെങ്കിലും ഇതൊന്നു പങ്കു വെക്കാം എന്ന് തോന്നി..