Friday, February 11, 2011

പ്രവാസി

വളരെ മുന്പ് കേട്ടു മറന്ന ഒരു കഥ
ഒത്തിരി പേര്‍ ഒരുമിച്ചു താമസിക്കുന്ന ഒരു ബാച്ല്ലര്‍ ഫ്ലാറ്റിലെ ഒരു പ്രഭാതം ഇന്നത്തെ പോലെ സെല്‍ ഫോണെല്ലാം വരുന്നതിന്‍ മുന്പ് . ആകെയുള്ള ഒരു ബാത്ത് റൂമിന്‍ മുന്‍പില്‍ രുപപെട്ട വരിയില്‍ നമ്മുടെ കഥാപാത്രവും സ്ഥാനം പിടിച്ചു.ഊഴവും കാത്ത് നില്കുന്നു.

തത്സമയം ഫ്ലാറ്റിലുള്ള ടെലിഫോണ്‍ മന്നിയടിക്കുന്നു
കുളി കഴിഞ്ഞ ആരോ ഒരാള്‍ ഫോണ്‍ എടുത്തു
നാട്ടില്‍ നിന്നാ ഫോണ്‍
ഫോണ്‍ എടുത്ത ആള്‍ നമ്മുടെ കഥാപാത്രത്തെ നോക്കിപറഞ്ഞു
ഇക്കാ ഫോണ്‍ ഇക്കാക്കാ
നമ്മുടെ കഥാപാത്രം തന്‍റെ ഊഴം നഷ്ടപെടുമോ എന്ന വ്യാകുലതയോടെ വന്നു ഫോണ്‍ എടുത്തു
മറുതലക്കല്‍ തന്‍റെ ഭാര്യയുടെ ശബ്ദം
ഇക്കാ നമ്മുടെ വീട്ടില് 3 ബാത്ത് റൂം ഉണ്ടല്ലോ എന്നാല്‍ പുറത്ത് നിന്നു ആരെങ്കിലും വന്നാല്‍ ഉപയോഗിക്കാന്‍
ഒരു ബാത്ത് റൂം പുറത്ത് നിര്‍മിക്കണം
അതിനുള്ള കാശ അയക്കണം
ഓക്കേ
നിര്‍വികാരതയോടെ നമ്മുടെ കഥാപാത്രം ഫോണ്‍ വെച്ചു
അപ്പോഴും തന്‍റെ ഊഴം നഷ്ടപെട്ടാല്‍ ഡ്യൂട്ടിക്ക് പോകാന്‍ വൈകുമോ എന്ന വേവലാതിയായിരുന്നു മനസ്സില്‍
കഥ ഇവിടെ പൂര്‍ണ്ണം ആവുന്നു
ഓരോ പ്രവാസിയും ഒരു മെഴുകു തിരിയെ പോലെ ചുറ്റും പ്രകാശം പരത്തി സ്വയം ഉരുകി ഇല്ലാതാവുന്നു ......
 

5 comments:

  1. മദീനയിലെ പ്രവാസികള്‍ക്കിടയില്‍ ചിരിയുടെ മാലപ്പടക്കത്തിന്റെ തിരി കൊളുത്തല്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.... എന്തായാലും ബൂലോഗത്തേക്ക് സ്വാഗതം..

    ReplyDelete
  2. പുറത്തൂന്ന് വരുന്നവരെ അകത്തു കേറ്റാതിരുന്നാല്‍ പോരെ

    ReplyDelete
  3. ഈ കഥാ പാത്രം ചെമ്മാട്ടുകാരന്‍ അല്ലല്ലോ ??...

    ReplyDelete