Sunday, March 6, 2011

കവിത

എന്റെ മനോഹര സന്ധ്യകളിതു
വഴിയെങ്ങോ മറയുന്നൂ
എന്റെ ദു:ഖം പോലെ അകലേ
അന്തിത്താരവുമണയുന്നൂ...
പാറിപ്പോവതു പറവകളല്ലെന്‍
വിഷാദരാഗങ്ങള്‍...
                                     
                                     കോടിയുടുത്തൊരുഷസ്സായ്
വന്നൊരു ശ്രാവണവും പോയിതിലേ..
പോകും വഴിയില്‍ പൊന്മണി
ചിന്നിയതാരുടെ പാദസരങ്ങള്‍...
ഇളവെയില്‍ മഞ്ഞ തുമ്പികളെപ്പോലെ
ഇതു വഴി പറന്നകന്നൂ...
 
                                                     സ്വര്‍ണ്ണവിളക്കു കൊളുത്തിയ
കാര്‍ത്തിക പൌര്‍ണ്ണമിയും
പോയിതിലേ
സാഗര വീചികള്‍ മഞ്ചലുമേന്തി
പാടിപ്പാടി മറഞ്ഞൂ
കരയിലടിഞ്ഞൊരു ശംഖു കണക്കേ
കരയുകയാണെന്‍ ഹൃദയം.
 

ഖസ്രജി കൊടുത്തത് തിരുമുടി തന്നെയോ?...

അലവി കുട്ടി ഹുദവി മുണ്ടംപരംബ് 
എഴുതിയ ഒരു അനുഭവ കുറിപ്പ് 
പ്രിയ കൂട്ടു കാര്‍ക്കായി സമര്‍പ്പിക്കുന്നു 
 ഓരോ വര്‍ഷവും റബീഉല്‍ അവ്വല്‍  പന്ത്രണ്ടിനും റമദാന്‍ 23 നും അബു ദാബിയിലെ അല്‍ ബതീനില്‍ ഷെയ്ഖ്‌ ഖസ്രാജിയുടെ വീട്ടില്‍ തിരു നബിയുടെത് എന്ന പേരില്‍ ഒരു  കേശ പ്രദര്‍ശന ചടങ്ങ് സാമാന്യം ഗംഭേരമായി തന്നെ നടക്കാറുണ്ട്. ഇക്കഴിഞ്ഞതിനു മുമ്പുള്ള റമദാനിലെ പരിപാടിക്ക് ഞാനും പോയിരുന്നു.. സദസ്സില്‍ അഞ്ചു മിനുട്ട്  നേരം അറബിയില്‍ പ്രസംഗിക്കുകയും ചെയ്തു.. ഖസ്രജിയുമായി പരിചയപ്പെടുകയും ദാറുല്‍ ഹുദായില്‍ മുമ്പ് വന്ന കാര്യം ഓര്‍മപ്പെടുത്തുകയും ഒക്കെ ച്യെയ്തു.. ഒരു മുടി നാരെങ്കിലും എനിക്കും തന്നൂടെ എന്ന് കെഞ്ചി എങ്കിലും അങ്ങനെ കൊടുത്താല്‍ എല്ലാരും ചോദിക്കില്ലേ, അത് കൊണ്ട് നിവൃത്തിയില്ലെന്ന് പറഞ്ഞു..
പക്ഷെ, അന്നും ഇന്നും എന്റെ മനസ്സില്‍ ഏറെ അത്ഭുതം ജനിപ്പിച്ച കാര്യം ആ മുടിക്കെട്ടിന്റെ ആധിക്യം തന്നെ.. എന്റെ അഭിപ്രായത്തില്‍ ഒരു ഇരുപത്തിനായിരം എങ്കിലും മുടി നാരുകള്‍ കാണും ആ കെട്ടുകളില്‍!.. ഏതാണ്ട് അര മീറ്ററോളം നീളം വരുന്നതും ഒരു മുഴതോളം നീളം വരുന്നതും ഒക്കെയായ  അര ഡസനോളം  മുടിക്കെടുകള്‍!.. തിരു നബിയുടെ ഇത്രയും മുടിക്കെട്ടുകള്‍ ഒന്നിച്ചോ?..എനിക്ക് ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു.. എന്റെ മൊബൈല്‍ ഫോണില്‍ ഇപ്പോഴും ആണ് എടുത്ത വീഡിയോ/ സ്റ്റില്‍ ചിത്രീകരണങ്ങള്‍ അതിന്റെ  ഉണ്ട്.. അത് കണ്ടപ്പഴേ ഞാന്‍ കൂടെ ഉള്ള ചിലരോട് പറഞ്ഞു: ഇത്ര അധികം ഉള്ള സ്ഥിതിക്ക് ഇതില്‍ നിന്നോരല്പം ആയിരിക്കുമോ കാന്തപുരത്തിന് കിട്ടി എന്ന് പറയപ്പെടുന്നത്‌?..
കാരണം സദസ്സില്‍ കൂടിയ പല അറബികള്‍ക്കും അടുപ്പക്കാര്‍ക്കും യാതൊരു വീര്യവും കൂടാതെ  ഖസ്രാജി തന്നെ അവിടെ വെച്ചു തന്നെ ഒശാരമായി വിതരണം  ചെയ്തു കണ്ടു..
എത്ര കൊടുത്താലും തീരാത്ത അത്ര കയ്യില്‍ ഇരിക്കുന്നല്ലോ.. പിന്നെന്താ കുറെ അങ്ങ് കൊടുത്താലും എന്ന മട്ടില്‍..
 
പിന്നീട്, അതിന്റെ കാര്യത്തില്‍ എന്റെ സംശയങ്ങളെ ബലപ്പെടുത്തും വിധം ചില വിവരങ്ങള്‍ അറിഞ്ഞു..  ഏതാനും ദിവസം കഴിഞ്ഞു ദുബായില്‍  വെച്ചു,  അന്തരിച്ച മംഗലാപുരം ഖാസിയുടെ മരുമകന്‍ എം എ കെ എന്ന് അറിയപ്പെടുന്ന മുഹമ്മദ്‌ അബ്ദുല്‍ ഖാദേര്‍ മൌലവിയുമായി ഞാന്‍ ആ സംഭവം,  ചര്‍ച്ച ചെയ്തു.. കുറെ വര്‍ഷങ്ങളായി ഈ നാട്ടില്‍ ഉള്ള ആളെന്ന നിലക്ക് അദ്ദേഹത്തിന് അതേ കുറിച്ച് വല്ലതും അറിയാമോ എന്നറിയാന്‍..
അദേഹം ഒന്ന് ചിരിച്ചിട്ട് പറഞ്ഞു: ഈ ഖസ്രജിയുടെ സ്വന്തം അനുജന്‍ എന്റെ സ്വന്തം സുഹൃത്താണ്.. അദ്ദേഹം അതിനെ കുറിച്ച് എന്നോട് പറഞ്ഞത്:
 
"എന്റെ ജ്യെഷ്ടനെ ആരോ പറഞ്ഞു പറ്റിച്ചു കുറെ കാശു മേടിചിട് കുറെ മുടിക്കെട്ടും  കൊടുത്തു ഇതെല്ലാം രസൂലുല്ലാന്റെ മുടിക്കെട്ടാനെന്നു വിശ്വസിപ്പിചിരിക്കുകയാ..
പക്ഷെ, സ്വന്തം കുടുംബക്കാര്‍ വരെ എല്ലാരും അതൊന്നും  വിശ്വസിച്ചിട്ടില്ല"..
 
അപ്പൊ ഇതാണ് അവസ്ഥ.. ഖസ്രജിയെ വിളിച്ചിട്ട് വലിയൊരു സമ്മേളനത്തില്‍ മുഖം കാണിക്കാനും തിരു ശേഷിപ്പുകളുടെ മഹാനായ അവകാശിയായി അവതരിപ്പിക്കാനും ഒക്കെ തുനിഞ്ഞാല്‍ ഒരു പിടി മുടിക്കെട്ടു അയാള്‍ ഇനിയും ആര്‍ക്കും തരും എന്ന് എനിക്കുറപ്പുണ്ട്..
ഇതാണ് കാന്തപുരവും കൂട്ടരും എടുത്തു പിടിച്ചു നടക്കുന്നത്..  ഈ വസ്തുത പക്ഷെ കാന്തപുരത്തിന്റെ അന്ധ ഭക്തരായ  പാവങ്ങള്‍ ഉണ്ടോ അറിയുന്നു?..
 
ഇപ്പൊ ഈ വരുന്ന ഫെബ്രുവരി ഏഴിന് മര്‍കസില്‍ വെച്ചു ഈ മുടി പ്രദര്‍ശനം വലിയ കൊട്ടും കൊരവയും വെച്ചു നടത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ സൌകര്യപ്പെടുന്നവുമായെങ്കിലും ഇതൊന്നു പങ്കു വെക്കാം എന്ന് തോന്നി..

Thursday, February 24, 2011

 കുടുകാരിയോടു അമ്മുകുട്ടി
മോന്റെ ഇമെയില്‍ വന്നാല്‍ ഡിക്ഷനറി നോക്കണം കടുകട്ടിയാ ഇംഗ്ലീഷ്
അമ്മുകുട്ടി , അമ്മ അത്ര വലിയഇംഗ്ലീഷ് കരിയല്ലന്നു അവനറിഞ്ഞു കൂടെ? ആട്ടെ എന്താ കത്തിലെ വിശേഷം ?
അതെപ്പോഴും പണം  അയച്ചു കൊടുക്കാനാ
അമ്മുക്കുട്ടി , എങ്കില്‍ പിന്നെ ഡിക്ഷ്ണറി യില്‍ ഇല്ലാത്ത വാക്കും വരും കാശ് കുടുതല്‍ വേണ്ടപ്പോല്‍ ഭാഷ കടുകട്ടിയാവും 

ഞങ്ങളുടെ ഡോക്ടര്‍

ഞങ്ങള്‍ മദീനകാര്‍ക്ക് സുപരിജിതന്‍ ആണ് ഡോക്ടര്‍ നുറുധീന്‍ തള്ളങ്കര
ഉഹുദ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അദ്ധ്യാഹം ചികിത്സ സംബന്തമായി തന്നെ സമീപിക്കുന്ന ആരെയും പ്രത്യകിച് മലയാളികളെ നിരാശപെടുതാറില്ല 

http://www.youtube.com/watch?v=DISM_68eTzU&feature=related
ഇത് അദ്ധ്യാഹം ഇവിടുത്തെ സൗദി വിധ്യര്തികള്‍ക്ക് ക്ലാസെടുത്തു കൊണ്ട്ട് നടത്തിയ ഒരു സര്‍ജറി യുടെ ക്ലിപിംഗ് ആണ്
അധ്യഹത്തെ അടുതരിയവുനവര്‍ക്ക് ശബ്ദം വെക്തമായി മനസ്സിലാവും
ഇദ്ദ്യഹത്തെ ഇവിടെ പരിജയപെടുത്താന്‍ കാരണം നമ്മുടെ ഗ്ലോബ് ലോകത്തേക്ക്
താമസിയാതെ കടന്നു വരാന്‍ തയാര്‍ എടുക്കുകയാണ്


Tuesday, February 15, 2011

വേള്‍ഡ് കപ്പ്‌ 2011

ബംഗ്ലാദേശില്‍ പിച്ചകാര്‍ക്ക് നല്ലകാലം
കൊതുകുകള്‍ക്ക് കഷ്ടകാലം
ബംഗ്ലാദേശില്‍ വേള്‍ഡ് കപ്പ്‌ മത്സരങ്ങള്‍ നടത്തുന്ന
നഗരങ്ങളില്‍ ഭിക്ഷ  യാജിക്കുന്നവര്ക് ദിനേന 100 ടാക നല്‍കി ഭിക്ഷാടനം
നഗരസഭാ നിരോധിച്ചിരിക്കുന്നു
തത്സമയം അതീവ കൊതുക് ശല്യത്തിന്റെ പിടിയിലമര്‍ന്ന നഗരത്തെ കൊതുക് വിമുക്തമാക്കാന്‍
നഗരസഭാ അതീവ പ്രയത്നത്തില്‍ എര്പെട്ടിരിക്കയാണ്

Sunday, February 13, 2011

ഈജിപ്ത്

 മുപ്പത് വര്‍ഷത്തെ ഏകാതിപത്യത്തിനു ശേഷം ഹുസ്നി മുബാറക് രാജി വെച്ചിരിക്കുന്നു
അക്രമ രഹിത്യതിലുടെയുള്ള ദര്‍മിക പ്രക്ഷോഭമാണ് ഈജിപ്തില്‍ നടനത്
ഒബാമ പറഞ്ഞ പോലെ മഹാത്മാ ഗാന്തിയുടെയും ലുതര്‍കിങ്ങിന്റെയും പാതയാണ് അവര്‍ സ്വീകരിച്ചത്
എന്നാല്‍ ഇജിപ്തലെ ഭരണമാറ്റം ഒന്നിന്റെയും അവസാനം അല്ലെന്നും തുടക്കം മാത്രം ആണെന്നുമുള്ള ഒബാമയുടെ അഭിപ്രായപ്രകടനം വലിയ സംശയം ഉളവാക്കുന്നു
സ്വതവേ അലസരായുള്ള അറബ് യുവത മാറ്റത്തിന്റെ പാതയില്‍ ആന്നെനു  ഈജിപ്തും ഇപ്പോള്‍ യമനും അതിനു പിറകെ അള്‍ജീരിയയും വെക്തമാക്കുന്നു അതിനെല്ലാം പിറകെ സൗദി അറേബ്യ യിലും ഒരു രാഷ്ട്രീയ പാര്‍ടി ഉടലെടുക്കാന്‍ പോകുന്നു എന്നും  അതിന്റെ അനുമതിക്കായി അബ്ദുള്ള രാജാവിനോട് അനുവാദം ചോദിച്ചതായി കഴിഞ്ഞ ദിവസം മലയാളം ന്യൂസ്‌ റിപ്പോര്ട് ചെയ്തിരുനല്ലോ 
ഏതായാലും അറബ് ലോകവും മാറ്റത്തിന്റെ പാതയിലന്നെന്നു സമാധാനിക്കാം



Friday, February 11, 2011

പ്രവാസി

വളരെ മുന്പ് കേട്ടു മറന്ന ഒരു കഥ
ഒത്തിരി പേര്‍ ഒരുമിച്ചു താമസിക്കുന്ന ഒരു ബാച്ല്ലര്‍ ഫ്ലാറ്റിലെ ഒരു പ്രഭാതം ഇന്നത്തെ പോലെ സെല്‍ ഫോണെല്ലാം വരുന്നതിന്‍ മുന്പ് . ആകെയുള്ള ഒരു ബാത്ത് റൂമിന്‍ മുന്‍പില്‍ രുപപെട്ട വരിയില്‍ നമ്മുടെ കഥാപാത്രവും സ്ഥാനം പിടിച്ചു.ഊഴവും കാത്ത് നില്കുന്നു.

തത്സമയം ഫ്ലാറ്റിലുള്ള ടെലിഫോണ്‍ മന്നിയടിക്കുന്നു
കുളി കഴിഞ്ഞ ആരോ ഒരാള്‍ ഫോണ്‍ എടുത്തു
നാട്ടില്‍ നിന്നാ ഫോണ്‍
ഫോണ്‍ എടുത്ത ആള്‍ നമ്മുടെ കഥാപാത്രത്തെ നോക്കിപറഞ്ഞു
ഇക്കാ ഫോണ്‍ ഇക്കാക്കാ
നമ്മുടെ കഥാപാത്രം തന്‍റെ ഊഴം നഷ്ടപെടുമോ എന്ന വ്യാകുലതയോടെ വന്നു ഫോണ്‍ എടുത്തു
മറുതലക്കല്‍ തന്‍റെ ഭാര്യയുടെ ശബ്ദം
ഇക്കാ നമ്മുടെ വീട്ടില് 3 ബാത്ത് റൂം ഉണ്ടല്ലോ എന്നാല്‍ പുറത്ത് നിന്നു ആരെങ്കിലും വന്നാല്‍ ഉപയോഗിക്കാന്‍
ഒരു ബാത്ത് റൂം പുറത്ത് നിര്‍മിക്കണം
അതിനുള്ള കാശ അയക്കണം
ഓക്കേ
നിര്‍വികാരതയോടെ നമ്മുടെ കഥാപാത്രം ഫോണ്‍ വെച്ചു
അപ്പോഴും തന്‍റെ ഊഴം നഷ്ടപെട്ടാല്‍ ഡ്യൂട്ടിക്ക് പോകാന്‍ വൈകുമോ എന്ന വേവലാതിയായിരുന്നു മനസ്സില്‍
കഥ ഇവിടെ പൂര്‍ണ്ണം ആവുന്നു
ഓരോ പ്രവാസിയും ഒരു മെഴുകു തിരിയെ പോലെ ചുറ്റും പ്രകാശം പരത്തി സ്വയം ഉരുകി ഇല്ലാതാവുന്നു ......
 

ചെമ്മാട്: സ്വാഗതം

ചെമ്മാട്: സ്വാഗതം: "എല്ലാവര്ക്കും സ്വാഗതം....."
പുതിയ ഒരു സംസ്കാരം അല്ലങ്കില്‍ പുതിയ ഒരു സുഹുര്‍ത് വലയം
അതിലേക്ക് എന്നെ പരിജയപ്പെടുത്തിയ സുഹുര്തിനു നന്ദി പറയാന്‍
ഞാന്‍ ഈ അവസരം ഉപയോഗികട്ടെ

Thursday, February 10, 2011

സ്വാഗതം

എല്ലാവര്ക്കും സ്വാഗതം.....